CULCUTTA CHROMOSOME - TheBookAddicts

CALCUTTA CHROMOSOME

Regular price Rs. 149.00 Sale price Rs. 250.00      40% off Unit price per
Tax included. Shipping calculated at checkout.
സാങ്കേതികവിദ്യയുടെ എത്ര ഗംഭീരമായ മുന്നേറ്റംപോലും, മൃത്യുവിനെ ജയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കിയിട്ടില്ല. അതിപ്പോഴും മനുഷ്യന്‍ എന്നും പരിലാളിക്കുന്ന ഒരു വ്യാമോഹമായി, പാഴ്‌സ്വപ്നമായി അവശേഷിക്കുന്നു. അമരത്വം എന്ന ആ സ്വപ്നം പൂവണിഞ്ഞാല്‍, ആ കണ്ടുപിടിത്തം എങ്ങനെ മനുഷ്യസമൂഹത്തെ സ്വാധീനിക്കും എന്നാണ് ഇവിടെ അമിതാവ് ഘോഷ് സങ്കല്പിച്ചു നോക്കുന്നത്. അതിനായി അദ്ദേഹം കൂട്ടുപിടിക്കുന്നത് മനുഷ്യശരീരത്തിലെ ക്രോമസോമിനെയാണ്. നോവലിലെ ഒരു പ്രധാന കഥാപാത്രമായ എല്‍. മുരുഗന്‍ 'കല്‍ക്കത്ത ക്രോമസോം' എന്നു പേരിട്ട് വിളിക്കുന്ന ഈ ക്രോമസോം, മനുഷ്യശരീരത്തില്‍ കണ്ടുവരുന്ന സാധാരണ ക്രോമസോമില്‍നിന്നും അത്യന്തം വ്യത്യസ്തമാണ്. സാധാരണ ക്രോമസോമിനെപ്പോലെ അത് എല്ലാ കോശങ്ങളിലും കാണപ്പെടുന്നതല്ല. 'കല്‍ക്കത്ത ക്രോമസോം' പ്രത്യുല്‍പാദനശേഷിയില്ലാത്ത ഒരു കോശകലയിലാണ് നിലകൊള്ളുന്നത്- മനുഷ്യന്റെ തലച്ചോറില്‍. മലമ്പനിയിലൂടെ മാത്രമേ അതിന് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരാന്‍ സാധിക്കുകയുമുള്ളൂ! നാം ജീവിക്കുന്ന ശരീരം രോഗങ്ങളാല്‍ അല്ലെങ്കില്‍ കാലപ്പഴക്കത്താല്‍ നശിച്ചുപോകുന്നതിനു മുമ്പായി, നമ്മുടെ ആത്മാവിനെ ആ ശരീരത്തില്‍നിന്നും മോചിപ്പിച്ച് മറ്റൊരു ശരീരത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുക! അങ്ങനെ അമരത്വം സ്വായത്തമാക്കുക! മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ കണ്ടുപിടിത്തം. മൃത്യുവിന്റെമേല്‍ മനുഷ്യന്‍ നേടുന്ന വിജയം! മലമ്പനിയെക്കുറിച്ചുള്ള ഗവേഷണത്തിന്റെ മറവില്‍, ഒരു ഗൂഢസംഘം നടത്തുന്ന അത്തരമൊരു പദ്ധതിയാണ് ഈ നോവലിലൂടെ അമിതാവ് ഘോഷ് ചുരുളഴിക്കുന്നത്.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.